പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ന്റെ നേതൃത്വത്തിൽ പൂയപ്പള്ളി അറുപതിലെ പത്ത് ഏക്കറോളം വരുന്ന പാടത്ത് തനത് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു, ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ ജോസഫ്,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗങ്ങൾ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു