0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

ബാങ്കിങ്

ബാങ്കിനെക്കുറിച്ച്

പറവൂര്‍ വടക്കേകര സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം 3131

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ മുസിരിസ് പ്രദേശത്ത് ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്നത്.ചില അദ്ധ്യാപകരും മറ്റു ചില സാമൂഹിക പ്രവര്‍ത്തകരും ചേർന്നാണ് സഹകരണ ബാങ്ക്  ഉദ്യമത്തിന് തുടക്കം കുറിച്ചത്.   1951 ജൂൺ  മാസം 26-ാം തീയതി നീണ്ടൂര്‍, പട്ടണം, ആളംതുരുത്ത് കരകളില്‍പ്പെട്ട ‘ സഹകാരികള്‍ ഒന്നിച്ചു കൂടി ഈ സഹകരണ പ്രസ്ഥാനത്തിന്  രൂപം നല്‍കി.

ഇതിന്റെ ആദ്യകാല പ്രസിഡന്റ് റിട്ടയർ‍ഡ് ഹെഡ് മാസ്റ്ററും സംഘത്തിലെ 1-ാം നമ്പര്‍ അംഗവുമായിരുന്ന ഐക്കര വീട്ടിൽ  ശ്രീ.ഡി.ഗോവിന്ദന്‍ കര്‍ത്താവായിരുന്നു. ആദ്യത്തെ ഓണററി സെക്രട്ടറിയായി   മഴുവഞ്ചേരി എം.ജെ ജേക്കബ്ബിനെ നിയമിച്ചു.

ബാങ്കിന്റെ അംഗസംഖ്യയും പ്രവര്‍ത്തന മേഖലയും വ്യാപിച്ചതോടുകൂടി നിലവിലുണ്ടായിരു സൗകര്യം പരിമിതമായതിനാല്‍ ആഫീസിനോട് തൊട്ടു വടക്കുവശത്തായി ആധുനീക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ മന്ദിരം പണിത് ബാങ്കിന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റി.

ബാങ്കിനെ കുറിച്ച്

സംഘം കെട്ടിടത്തിന്‍റെ  പടിഞ്ഞാറ് ഭാഗത്ത് ഒരു പുതിയ കെട്ടിടം  പണികഴിപ്പിച്ചതില്‍ ചിറ്റാറ്റുകര പഞ്ചായത്ത് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ സംഘത്തിന്റെ പുരയിടത്തില്‍ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍,സപ്ലൈ ക്കോ, മൃഗാശുപത്രി, കെ.എസ്.സി.ബി, പോസ്റ്റ് ഓഫീസ്, എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.  പൊതുജനങ്ങള്‍ക്ക് പല ഓഫീസുകളുടേയും സേവനം അടുത്തടുത്ത് ലഭ്യമാകുന്നു എന്ന സൗകര്യം ബാങ്കിനോടനുബന്ധിച്ചു ഉണ്ട്.

പറവൂര്‍ സര്‍ക്കിളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കു സ്ഥാപനങ്ങളില്‍  ഒന്നാണിത്. അംഗങ്ങള്‍ക്ക് മുടങ്ങാതെ ലാഭവിഹിതം കൊടുത്തുവരുന്നു. ഏറ്റവും എളിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ച് നിസ്വാര്‍ത്ഥമായ പല സഹകാരികളുടെയും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനഫലമായി വളർന്നു പന്തലിച്ച് ഒരു വലിയ വട വൃക്ഷമായി മാറിയ ഈ ബാങ്ക് പറവൂര്‍ സര്‍ക്കിളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്നു. നിരവധി  ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുടെ  മനസ്സിലിടം പിടിച്ച്‌  അതിന്‍റെ ജൈത്ര യാത്ര തുടര്‍ന്ന് ഇന്ന് ക്ലാസ്-1 സൂപ്പര്‍ ഗ്രേഡ് തലത്തില്‍ എത്തി നില്‍ക്കുന്നു .

അംഗങ്ങള്‍ :  21053
അംഗീകൃത മൂലധനം : 5.057 കോടി രൂപ
നിക്ഷിപ്ത മൂലധനം : 2.05  കോടി രൂപ
പ്രവര്‍ത്തന മൂലധനം : 266.30 കോടി രൂപ
നിക്ഷേപം : 235.32 കോടി രൂപ
പിരിയാനുള്ള വായ്പ      : 148.27 കോടി രൂപ
( 2021  ജനുവരിയിലെ കണക്കുകൾ അടിസ്ഥാനമാക്കി )

ബാങ്കിന്‍റെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ്.

ശ്രീ A B മനോജ് പ്രസിഡന്‍റ്   ആയ ഭരണ സമിതിയില്‍ ആകെ 11  അംഗങ്ങള്‍ ആണ് ഉള്ളത്.

സെക്രട്ടറി ശ്രീമതി K S ജയ്സി ഉള്‍പെടെ 24 ജീവനക്കാര്‍ സേവന മനുഷ്ടിക്കുന്നു .