പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ AGRI HUB ഉദ്ഘാടനവും GREEN ARMY പ്രഖ്യാപനവും നടന്നു. കാർഷിക സേവന കേന്ദ്രത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള അത്യാധുനിക നഴ്സറിയാണ് AGRl HUB .തദ്ദേശീയമായ കാർഷികാഭിവൃദ്ധി ലക്ഷ്യം വെച്ചുള്ള മറ്റൊരു കർമ്മ പരിപാടിയാണ് GREEN ARMY കാർഷിക വൃത്തിയിൽ അഭിരുചിയുള്ള യുവജനങ്ങളെ കണ്ടെത്തി അവരെ ആധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സജ്ജമാക്കിക്കൊണ്ടുള്ള ഹരിത കർമസേനയുടെ രൂപീകരണമാണ് ഈ പദ്ധതി .

AGRI HUB ന്റെ ഉദ്ഘാടനവും GREEN ARMY പ്രഖ്യാപനവും മുൻ സഹകരണ വകുപ്പ് മന്ത്രി ശ്രീ.S. ശർമ്മ നിർവ്വഹിച്ചു. പ്രസിഡന്റ് ശ്രീ എ.ബി മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിംന സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ .A. S. അനിൽ കുമാർ, സർക്കിൾ സഹകരണ യൂണിയൻ അംഗം ശ്രീ.കെ.ബി.അറുമുഖൻ, സഹകാരികൾ, ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ശ്രീമതി കെ.എസ്. ജയ്സി എന്നിവർ പങ്കെടുത്തു.

