

സർവ്വീസ് സഹകരണ ബാങ്ക് 3131


സർവ്വീസ് സഹകരണ ബാങ്ക് 3131


സർവ്വീസ് സഹകരണ ബാങ്ക് 3131


സർവ്വീസ് സഹകരണ ബാങ്ക് 3131


സർവ്വീസ് സഹകരണ ബാങ്ക് 3131


ബാങ്ക് പ്രവർത്തനം
ബാങ്ക് പ്രവർത്തനവും സേവനങ്ങളും

ബാങ്കിനെ കുറിച്ച്
പറവൂര്‍ വടക്കേകര സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 3131
ക്‌ളാസ്സ് വൺ സൂപ്പർ ഗ്രേഡിൽ പ്രവർത്തിക്കുന്ന സേവന നിരതമായ സ്ഥാപനം
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ മുസിരിസ് പ്രദേശത്ത് ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്നത്. ചില അദ്ധ്യാപകരും മറ്റു ചില സാമൂഹിക പ്രവര്‍ത്തകരും ചേർന്നാണ് സഹകരണ ബാങ്ക് ഉദ്യമത്തിന് തുടക്കം കുറിച്ചത്. 1951 ജൂൺ മാസം 26-ാം തീയതി നീണ്ടൂര്‍, പട്ടണം, ആളംതുരുത്ത് കരകളില്‍പ്പെട്ട ‘ സഹകാരികള്‍ ഒന്നിച്ചു കൂടി ഈ സഹകരണ പ്രസ്ഥാനത്തിന് രൂപം നല്‍കി.
ഇതിന്‍റെ ആദ്യകാല പ്രസിഡന്‍റ് റിട്ടയർഡ് ഹെഡ് മാസ്റ്ററും സംഘത്തിലെ 1-ാം നമ്പര്‍ അംഗവുമായിരുന്ന ഐക്കര വീട്ടിൽ ശ്രീ.ഡി.ഗോവിന്ദന്‍ കര്‍ത്താവായിരുന്നു. ആദ്യത്തെ ഓണററി സെക്രട്ടറിയായി മഴുവഞ്ചേരി എം.ജെ ജേക്കബ്ബിനെ നിയമിച്ചു.
- അംഗങ്ങള്‍ : 21053
- അംഗീകൃത മൂലധനം : 5.057 കോടി രൂപ
- നിക്ഷിപ്ത മൂലധനം : 2.05 കോടി രൂപ
- പ്രവര്‍ത്തന മൂലധനം : 266.30 കോടി രൂപ
കൂടുതൽ ബാങ്കിംഗ് സേവനങ്ങൾ
ബാങ്കിന് കീഴില്‍ ജെ.എല്‍.ജി എന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. പത്തു അംഗങ്ങൾ അടങ്ങിയതാണ് ഓരോ ജെ.എല്‍.ജി ഗ്രൂപ്പും.നിലവില്‍ 124 ഗ്രൂപ്പുകളിലായി 1240 അംഗങ്ങള്‍ നെല്‍കൃഷി, പച്ചക്കറി കൃഷി, മത്സ്യകൃഷി, തയ്യല്‍ യൂണിറ്റുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍,കന്നുകാലി വളര്‍ത്തല്‍, ചിക്കന്‍ സെന്ററുകള്‍, എന്നിങ്ങനെ വിവിധയിനം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നു.
കാർഷിക സേവന കേന്ദ്രത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള അത്യാധുനിക നഴ്സറിയാണ് AGRl HUB
അംഗങ്ങളായ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ബാങ്കിലെ ആധുനിക സൗകര്യത്തോടുകൂടിയുള്ള പോളിഹൗസ് .
മികച്ച നിലവാരത്തിലുള്ള വൃക്ഷത്തൈകളും അലങ്കാര ചെടികളും പച്ചക്കറി ചെടികളും ലഭ്യമാകുന്ന നഴ്സറി ഉടൻ പ്രവർത്തനമാരംഭിക്കുന്നു
കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്തുന്നതിനായി ബാങ്ക് കെട്ടിടത്തിൽ തന്നെ ഏർപ്പെടുത്തിയിരിക്കുന്നു
ഭരണസമിതി

ശ്രീ. പി.എ.റഷീദ്
ബാങ്ക് പ്രസിഡൻറ് - 99472 18832