0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നമ്പർ 3131 ൽ *അന്നപൂർണ്ണ* *ഓണക്കിറ്റ്* *വിതരണോദ്ഘാടനം എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ശ്രീ.ടി.ആർ.ബോസ് നിർവഹിച്ചു

Share

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നമ്പർ 3131 ൽ *അന്നപൂർണ്ണ* *ഓണക്കിറ്റ്* *വിതരണോദ്ഘാടനം എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ശ്രീ.ടി.ആർ.ബോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് എ.ബി. മനോജ് അദ്ധ്യക്ഷൻ ആയിരുന്നു. ഭരണ സമതി അംഗം രാജു ജോസ് സ്വാഗതവും എംജി നെൽസൻ നന്ദിയും പറഞ്ഞു.

ബാങ്ക് അംഗങ്ങളുടെ കുടുംബത്തിന് ഓണത്തോടനുബന്ധിച്ച് അരി, പഞ്ചസാര, വെളിച്ചെണ്ണ ,തേയില, ചെറുപയർപരിപ്പ്, ശർക്കര എന്നിവ അടങ്ങിയ , പൊതു വിപണിയിൽ 850/ രൂപയിലധികം വില വരുന്ന കിറ്റ് ആണ് വിതരണം ചെയ്യുന്നത് . കളക്ഷൻ ഏജന്റുമാർ മുഖേന വീടുകളിൽ എത്തിക്കുന്ന ടോക്കൺ പ്രകാരമുള്ള തീയതികളിൽ ടോക്കണും റേഷൻ കാർഡും ബാങ്ക് തിരിച്ചറിയൽ കാർഡും 200 രൂപയുമായി വന്നു കിറ്റ് വാങ്ങാവുന്നതാണ്.2023 ഓഗസ്റ്റ് 26 വരെ കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്.വിതരണം ചെയ്യുന്ന സമയം രാവിലെ 9 30 മുതൽ വൈകുന്നേരം 5 മണി വരെ

Leave a Reply

Your email address will not be published. Required fields are marked *