പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൻ്റെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകളായ നവോദയ, നവധാന്യം എന്നിവർ സംയോജിതമായി നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് എ. ബി.മനോജ് നിർവഹിച്ചു.ഗ്രൂപ്പ് അംഗം ശിവപ്രസാദ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബാങ്ക് പ്രസിഡന്റ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. ബാങ്ക് സെക്രട്ടറി കെ .എസ്.ജയ്‌സി ,ഭരണസമിതി അംഗം പി.എൻ വിജയൻ ജീവനക്കാർ മറ്റ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു …