പ്രവര്‍ത്തനസമയം
8:00 am – 8:00 pm

കര്‍ഷക സേവന കേന്ദ്രം

അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ പോളി ഹൗസിന്‍റെ അകമ്പടിയോടെ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൃഷി സൗഹാര്‍ദ്ര കേന്ദ്രമാണിത്.അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ മുളപ്പിച്ച് തൈകളാക്കി മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നു.

കാര്‍ഷിക സര്‍വകലാശാലകളില്‍നിന്നും നഴ്സറികളില്‍ നിന്നും നല്ലയിനം തെങ്ങ്,മാവ്,പ്ലാവ്,പേര,വാഴ,ഗ്രാമ്പു,കുരുമുളക് എന്നിവകളുടെ തൈകള്‍ വാങ്ങി പരിപോഷിപ്പിച്ച്  മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നു.

കര്‍ഷകര്‍ക്ക് ആവശ്യമായ വളം,ജൈവ കീടനാശിനി മുതലായവ സബ്സിഡി നിരക്കില്‍ നല്‍കുന്നു. കര്‍ഷകര്‍ക്ക് വിദഗ്ധഉപദേശങ്ങള്‍ നല്‍കാന്‍ റിട്ടയേർഡ് കൃഷി ഓഫീസറുടെ സേവനവും ഉറപ്പു നല്‍കുന്നു. തെങ്ങ്, ജാതി, അടക്കാമരം, കര്‍ഷകര്‍ക്കായി സബ്സിഡി നിരക്കില്‍ വളം നല്‍കുന്നു.

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി  സബ്സിഡി  നിരക്കില്‍ കാലിത്തീറ്റയും ഒപ്പം തന്നെ കന്നുകാലികളുടെ ആരോഗ്യ സുരക്ഷക്കായുള്ള ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നു.