കേരള സർക്കാരിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വിസ് സഹകരണ ബാങ്ക് 3131 ന് കീഴിലുള്ള ” പവിത്ര ” സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് ചിറ്റാറ്റുകര നീണ്ടൂരിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് നിർവ്വഹിച്ചു . ഭരണ സമിതി അംഗങ്ങളായ എം.ജി നെൽസൻ, എ. എൻ സൈനൻ,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി, സ്വരാജ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു