സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ന്റെ കീഴിൽ ആരംഭിച്ച “കളരിക്കൽ ഡയറി ഫാം” ന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് നിർവ്വഹിച്ചു. ചിറ്റാറ്റുകര – പൂയപ്പിള്ളി നിവാസികളായ യുവാക്കളുടെ സ്വാശ്രയ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ചിറ്റാറ്റുകര – പൂയപ്പിള്ളി വാർഡ് മെമ്പർ മാർ ആയ ശ്രീ.എം.എസ്.അഭിലാഷ്, ശ്രീമതി ധന്യ ബാബു, ബാങ്ക് ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ശ്രീമതി കെ.എസ്. ജയ്സി എന്നിവർ പങ്കെടുത്തു.