മുതിർന്ന അംഗങ്ങൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പെൻഷൻ വിതരണവും കേരള സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സ്വയംതൊഴിൽ വായ്പാ വിതരണവും നടത്തി. പെൻഷൻ വിതരണോദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എ.എസ് അനിൽകുമാർ നിർവ്വഹിച്ചു. ഭിന്നശേഷി ക്കാർക്കുള്ള വായ്പാ വിതരണോദ്ഘാടനം സഹകരണ സംഘം അസി. രജിസ്ട്രാർ ശ്രീമതി ടി.എം. ഷാജിത നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി. മനോജ് അദ്ധ്യക്ഷൻ ആയിരുന്നു. ബോർഡ് മെമ്പർ ശ്രീ പി.എൻ വിജയൻ സ്വാഗതവും ശ്രീ.പി.കെ ഉണ്ണി നന്ദിയും പറഞ്ഞു. സെക്രട്ടറി ശ്രീമതി. കെ.എസ്.ജയ്സി, ഭരണ സമിതി അംഗങ്ങൾ , സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.