പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ ഞാറ്റുവേല ഉത്സവം സമാപിച്ചു. സമാപന സമ്മേളനം ബഹു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കാർഷിക ഗ്രൂപ്പുകൾ, മികച്ചകർഷകർ,ക്ഷീരകർഷകർ കർഷക തൊഴിലാളികൾ, തുടങ്ങിയവരെ ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള ഔഷധ സസ്യങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവ്വഹിച്ചു. ഓണക്കാല പച്ചക്കറി തൈകളുടെ വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത്കുമാർ നിർവ്വഹിച്ചു., ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എസ് രാജൻ, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം.ദിനകരൻ, ഭരണ സമിതി അംഗങ്ങളായ ഗിരിജഅജിത്, രാജു ജോസ്, എം.വി.ഷാലീധരൻ സെക്രട്ടറി കെ എസ് ജയ്സി തുടങ്ങിയവർ സംസാരിച്ചു.