പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131ൽ രാവിലെ ബാങ്ക് പ്രസിഡന്റ് എ ബി മനോജ് പതാക ഉയർത്തി. തുടർന്നു നടന്ന സ്വാതന്ത്ര്യ ദിനാഘോഷവും സ്കോളർഷിപ്പ് / എൻഡോവ്മെന്റ് വിതരണവും സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി IAS ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ ബി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം കെ.എസ്.ജനാർദ്ദനൻ സ്വാഗതവും രാജു ജോസ് നന്ദിയും പറഞ്ഞു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ആൻ്റണി ജോസഫ്. കെ. ,പറവൂർ അസി. രജിസ്ട്രാർ ടി.എം.ഷാജിത, ലക്ഷ്മി കോളേജ് പ്രിൻസിപ്പാൾ എം വി ജോസ് മാസ്റ്റർ, വെഞ്ചൂറ അസോസിയേറ്റ്സ് ലീഡ്ഓഡിറ്റർ വരുൺ ഗണേഷ്, ഭരണ സമിതി അംഗങ്ങൾ ,സെക്രട്ടറി കെ. എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വച്ച് ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തിൽ ബാങ്കിനു ലഭിച്ച ISO 9001 – 2015 സർട്ടിഫിക്കറ്റ് വെഞ്ചൂറ അസോസിയേറ്റ്സ് ലീഡ്ഓഡിറ്റർ വരുൺ ഗണേഷിൽ നിന്നും ബാങ്ക് പ്രസിഡന്റ് എ ബി മനോജ് ഏറ്റുവാങ്ങി. 2022 വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള എൻഡോവ്മെന്റും സ്കോളർഷിപ്പും , ചിറ്റാറ്റുകര പഞ്ചായത്തിലെ LP , UP സ്കൂളുകളിലെ നാല്, എഴ് ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കും ഉള്ള അവാർഡുകളും വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര,വടക്കേക്കര പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി ഏർപ്പെടുത്തിയ ക്വിസ് മത്സരത്തിലും ബാങ്കിലെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരങ്ങളിലും വിജയികളായവർക്ക് അവാർഡുകളും വിതരണം ചെയ്തു.