സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകൾക്ക് ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു.
പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകൾക്ക് ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻറ് എ.ബി മനോജ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ എം.ജി നെൽസൻ,ഗീത അജിത്ത്, പി എൻ വിജയൻ,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി,കാർഷിക ഉപദേഷ്ടാവ് കെ.വി പ്രകാശൻ ബാങ്ക് ജീവനക്കാർ,സ്വരാജ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബാങ്കിലെ നൂറോളം വരുന്ന സ്വരാജ് ഗ്രൂപ്പുകൾക്ക് കാബേജ്,കോളി ഫ്ലവർ എന്നീ ശീതകാല പച്ചക്കറികളുടെ തൈകളാണ് വിതരണം ചെയ്തത്.