പ്രവര്‍ത്തനസമയം
8:00 am – 8:00 pm

വിദ്യാമിത്രം 2025

Share

*വിദ്യാമിത്രം 2025*

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൻ്റെ ഈ വർഷത്തെ വിദ്യാമിത്രം പ്രൊഫഷണൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം 3131 സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. GCDA മുൻ ചെയർമാൻ CN മോഹനൻ സ്കോളർഷിപ്പ്

വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗം എം. വി. ജോസ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ എസ് ജയ്സി നന്ദിയും പറഞ്ഞു. ചിറ്റാറ്റുകര മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് രാജൻ , ഭരണ സമിതി അംഗങ്ങൾ,ജീവനക്കാർ, വിദ്യാർത്ഥികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു

പ്രൊഫഷണൽ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.

എം ബി ബി എസ് വിദ്യാർത്ഥികൾക്ക് 50000 രൂപ അഞ്ച് പ്രതിവർഷ തവണ കളായും ബിഡിഎസ് വിദ്യാർത്ഥികൾക്ക് 40000 രൂപ നാല് പ്രതിവർഷ തവണകളായും, ബി എ എം എസ് / ബി എച്ച് എം എസ്

വിദ്യാർത്ഥികൾക്ക് 30000 രൂപ നാല് പ്രതിവർഷ തവണകളായും, ബി.എസ്.സി വെറ്റിനറി സയൻസ് വിദ്യാർത്ഥികൾക്ക് 18000 രൂപ മൂന്ന് പ്രതിവർഷ തവണകളായും, ബി.ടെക്/ബി.ആർക്ക്/ബി.എസ്.സി. അഗ്രി/ബി.എസ്.സി നേഴ്സിംഗ്/ബി.ഫാം വിദ്യാർത്ഥികൾക്ക് 20000 രൂപ 4 പ്രതിവർഷ തവണകളായും എൽ എൽ ബി വിദ്യാർത്ഥികൾക്ക് 15000 രൂപ മൂന്ന് പ്രതിവർഷ തവണകളായും നൽകുന്നു.

ഈ വർഷം എഴുപത് വിദ്യാർഥികൾ സ്കോളർഷിപ്പ് ഏറ്റുവാങ്ങി.

Leave a Reply