
പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൻ്റെ ഈ വർഷത്തെ വിദ്യാമിത്രം പ്രൊഫഷണൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം 3131 സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ. ബോസ് സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു.ശ്രീ. എൻ .എം. പിയേഴ്സൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ബാങ്ക് പ്രസിഡൻറ് പി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗം എം. വി. ഷാലീധരൻ സ്വാഗതവും കെ.ബി.സുധാകരൻ നന്ദിയും പറഞ്ഞു.പ്രൊഫഷണൽ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന ബാങ്ക് അംഗങ്ങളുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.എം ബി ബി എസ് വിദ്യാർത്ഥികൾക്ക് 50000 രൂപ അഞ്ച് പ്രതിവർഷ തവണ കളായും ബിഡിഎസ് വിദ്യാർത്ഥികൾക്ക് 40000 രൂപ നാല് പ്രതിവർഷ തവണകളായും, ബി എ എം എസ് / ബി എച്ച് എം എസ്വിദ്യാർത്ഥികൾക്ക് 30000 രൂപ നാല് പ്രതിവർഷ തവണകളായും, ബി.എസ്.സി വെറ്റിനറി സയൻസ് വിദ്യാർത്ഥികൾക്ക് 18000 രൂപ മൂന്ന് പ്രതിവർഷ തവണകളായും, ബി.ടെക്/ബി.ആർക്ക്/ബി.എസ്.സി. അഗ്രി/ബി.എസ്.സി നേഴ്സിംഗ്/ബി.ഫാം വിദ്യാർത്ഥികൾക്ക് 20000 രൂപ 4 പ്രതിവർഷ തവണകളായും എൽ എൽ ബി വിദ്യാർത്ഥികൾക്ക് 15000 രൂപ മൂന്ന് പ്രതിവർഷ തവണകളായും നൽകുന്നു.
ഈ വർഷം എഴുപത്തി അഞ്ച് വിദ്യാർഥികൾ സ്കോളർഷിപ്പ് ഏറ്റുവാങ്ങി.
ചടങ്ങിൽ ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി ശ്രീമതി കെ.എസ്. ജയ്സി, ജീവനക്കാർ, വിദ്യാർത്ഥികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.