ഈ വർഷത്തെ ഞാറ്റുവേല ഉത്സവാഘോഷങ്ങൾക്ക് ഇന്ന് (2022 ജൂൺ 28) തുടക്കം കുറിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഈ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ എ.ബി മനോജ് അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ഉത്സവത്തിന്റെ ഉദ്‌ഘാടനവും ഞാറ്റുവേല വണ്ടി ഫ്ലാഗ് ഓഫും ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എ.സ് അനിൽകുമാർ നിർവ്വഹിച്ചു.
തുടർന്ന് ബാങ്കിന്റ സ്വാശ്രയ ഗ്രൂപ്പ് (ജെ.ൽ.ജി) അംഗങ്ങൾക്ക് കാർഷിക സ്വയം തൊഴിൽ സംരംഭങ്ങളെ സംബന്ധിച്ചും ജൈവ കൃഷിയെ സംബന്ധിച്ചുമുള്ള ക്ലാസ് സംഘടിപ്പിച്ചു. പള്ളിയാക്കൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി ശ്രീ എം.പി വിജയനും, ചിറ്റാറ്റുകര കൃഷി ഓഫീസർ ശ്രീമതി ജയ മരിയ ജോസഫും ക്ലാസ്സിന് നേതൃത്വം നൽകി. ഭരണ സമിതി അംഗങ്ങൾ,ബാങ്ക് സെക്രട്ടറി ശ്രീമതി കെ.എസ് ജയ്‌സി സ്വാശ്രയ ഗ്രൂപ്പ് അംഗംങ്ങൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജൂൺ 28 മുതൽ ജൂലായ് 6-ാം തിയതി വരെ നീണ്ടുനിൽക്കുന്ന ഈ ഉത്സവദിവസങ്ങളിൽ കർഷകർക്കാവശ്യമായ ഗുണമേന്മയുള്ള പച്ചക്കറിതൈകൾ, ഫലവൃക്ഷതൈകൾ, പൂച്ചെടികൾ, ജൈവവളങ്ങൾ എന്നിവ ഞാറ്റുവേല വണ്ടിയിലൂടെ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു. ബാങ്കിന്റെ പരിധിയിലും പറവൂർ താലൂക്കിന്റെ വിവിധ മേഖലകളിലും ഞാറ്റുവേല വണ്ടി ജൂലായ് 6-ാം തിയതി വരെ സഞ്ചരിക്കുന്നതാണ്.
ബാങ്കിൽ നടക്കുന്ന ഞാറ്റുവേല ചന്തയിൽ പച്ചക്കറിതൈകളും വിത്തുകളും വളങ്ങളും മിതമായ നിരക്കിൽ ലഭ്യമാണ്.
ബാങ്കിന്റെ കീഴിലുള്ള എഴുപതിൽ പരം സ്വാശ്രയ ഗ്രൂപ്പുകൾക്ക് ( ജെ.എൽ.ജി ) സ്വയം തൊഴിൽ സംരംഭങ്ങളായ ഔഷധ സസ്യ കൃഷി പച്ചക്കറി കൃഷി,പൂകൃഷി,ആട്/കോഴി വളർത്തൽ എന്നിവക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ സൗകര്യം ഒരുക്കുന്നു. ഔഷധ സസ്യങ്ങൾ ആയ കറ്റാർവാഴ, തുളസി എന്നിവയും പൂകൃഷിക്കാവശ്യമായ ചെണ്ടുമല്ലി തൈകളും ബാങ്കിൽ നിന്നും നൽകുന്നു. ആട് വളർത്തലിന് മലബാറി ഇനത്തിൽപ്പെട്ട 9 മാസം പ്രായമുള്ള 18 മുതൽ 20 കി.ഗ്രാം വരെ തൂക്കമുള്ള ആടുകളെയാണ് കുറഞ്ഞ പലിശനിരക്കിൽ വിതരണം ചെയ്യുന്നതാണ്.