പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ കൺസ്യൂമർഫെഡ് ഓണച്ചന്ത ആരംഭിച്ചു. ചിറ്റാറ്റുകര മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി എസ് രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.ബി. മനോജ് അധ്യക്ഷൻ ആയിരുന്നു. ഭരണസമിതി അംഗങ്ങളായ കെ എസ് ജനാർദ്ദനൻ സ്വാഗതവും പി കെ ഉണ്ണി നന്ദിയും പറഞ്ഞു. എം.വി. ജോസ് മാസ്റ്റർ,ഭരണസമിതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി കെ എസ് ജയ്സി തുടങ്ങിയവർ സംസാരിച്ചു.