0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നമ്പർ 3131 ൽ *അന്നപൂർണ്ണ* *ഓണക്കിറ്റ്* *വിതരണോദ്ഘാടനം കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മെമ്പർ ശ്രീ.ടി.ആർ.ബോസ് നിർവഹിച്ചു.

Share

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നമ്പർ 3131 ൽ *അന്നപൂർണ്ണ* *ഓണക്കിറ്റ്* *വിതരണോദ്ഘാടനം കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മെമ്പർ ശ്രീ.ടി.ആർ.ബോസ് നിർവഹിച്ചു.

ബാങ്ക് അംഗങ്ങളുടെ കുടുംബത്തിന് ഓണത്തോടനുബന്ധിച്ച് അരി, പഞ്ചസാര, വെളിച്ചെണ്ണ ,തേയില, ചെറുപയർപരിപ്പ്, ശർക്കര എന്നിവ അടങ്ങിയ കിറ്റ് ആണ് വിതരണം ചെയ്യുന്നത് . ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ചടങ്ങിൽ പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.എസ്. ജയ്സി , ഭരണ സമിതി അംഗങ്ങൾ , സഹകാരികൾ എന്നിവർ സംബന്ധിച്ചു. കളക്ഷൻ ഏജന്റുമാർ മുഖേന വീടുകളിൽ എത്തിക്കുന്ന ടോക്കൺ പ്രകാരമുള്ള തീയതികളിൽ ടോക്കണും റേഷൻ കാർഡും ബാങ്ക് തിരിച്ചറിയൽ കാർഡും 200 രൂപയുമായി വന്നു കിറ്റ് വാങ്ങാവുന്നതാണ്.

വിതരണം ചെയ്യുന്ന തീയതി 2022 ഓഗസ്റ്റ് 30 , സെപ്റ്റംബർ 3 , 4 , 5 , 6

വിതരണം ചെയ്യുന്ന സമയം രാവിലെ 9 30 മുതൽ വൈകുന്നേരം 5 മണി വരെ

Leave a Reply

Your email address will not be published. Required fields are marked *