0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

Share

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131ൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഉദ്ഘാടനം എറണാകുളം സഹകരണ സംഘം ജോയിൻ രജിസ്ട്രാർ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ ബി മനോജ് അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചനയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിന്നു.ഭരണ സമിതി അംഗങ്ങളായ സുമ ശ്രീനിവാസൻ സ്വാഗതവും എം ജി നെൽസൺ നന്ദിയും പറഞ്ഞു .ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ്സി, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങളുടെ നാടൻപാട്ട് , തിരുവാതിരകളി, പൂക്കള മത്സരം എന്നിവയും ഉണ്ടായിരുന്നു. കൂടാതെ മൺകലം, കയർ, കൈത്തറി, ഖാദി, സ്റ്റാളുകൾ( ബാങ്കിലെ അംഗങ്ങളുടെ കുടുംബത്തിന് പ്രത്യേക സബ്സിഡിയോടെ) പ്രദർശനത്തിനായുണ്ട്.ജെ.എൽ.ജി ഗ്രൂപ്പുകളുടെ ഓണവിരുന്ന് ചായക്കട, ഓണപ്പൂക്കട, അഗ്രിഹബിൻ്റെ ഓണ വിപണനമേള, എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളോട് കൂടി ഓണാഘോഷം സെപ്തംബർ 6 വരെ ഉണ്ടാവും.

നാളെ സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം ചെയ്യുന്നു.

കൂടാതെ കുട്ടികൾക്കും ജെ.എൽ.ജി അംഗങ്ങൾക്കും ആയുള്ള മത്സരങ്ങളായ ലളിതഗാനം, ഓണപ്പാട്ടുകൾ, സിനിമാഗാനം , കവിതാപാരായണം, ചിത്രരചന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 5 തിങ്കളാഴ്ച

രാവിലെ 10 മണിക്ക് ജൈവ പച്ചക്കറി ചന്ത ഉദ്ഘാടനം….

തുടർന്ന് ജെഎൽജി അംഗങ്ങൾക്കായുള്ള ഓലമെടയിൽ , ചകിരിപിരി , കസേരകളി എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും…

ഉച്ചയ്ക്ക് 2 30ന് നാട്ടുകൂട്ടത്തിന്റെ കരോക്കെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 6 ചൊവ്വാഴ്ച….

ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം രാവിലെ 10 മണിക്ക്…

തുടർന്ന് കാർഷികോല്പന്ന പ്രദർശനം, വളർത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം എന്നിവ ഉണ്ടായിരിക്കും…

ജെ എൽ ജി അംഗങ്ങൾക്കായുള്ള നാടൻപാട്ട് മത്സരവും ഉണ്ടായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *