0484 - 2442255

പ്രവര്‍ത്തനസമയം
8:00 am – 8:00 pm

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 അംഗങ്ങൾക്കായി ആരംഭിക്കുന്ന അപകടമരണ ഇൻഷുറൻസ് പദ്ധതിയുടെയും ബാങ്കിന്റെ വെബ് സൈറ്റിന്റെയും ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മ നിർവ്വഹിച്ചു.

Share

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 അംഗങ്ങൾക്കായി ആരംഭിക്കുന്ന അപകടമരണ ഇൻഷുറൻസ് പദ്ധതിയുടെയും ബാങ്കിന്റെ വെബ് സൈറ്റിന്റെയും ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ്മ നിർവ്വഹിച്ചു. ഇതോടൊപ്പം ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റത്തിന് ബാങ്കിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായ  ISO-9001-2015 സർട്ടിഫിക്കേഷൻ്റെ ഔപചാരിക പ്രഖ്യാപനവും നടത്തി. കൂടാതെ ബാങ്കിൽ നിന്ന് വായ്പ എടുത്തിരിക്കെ മരണപെട്ട സഹകാരികളുടെ കുടംബങ്ങൾക്കുള്ള കേരള സഹകരണ റിസ്ക് ഫണ്ട് ധന സഹായ വിതരണം മുൻ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രാജൻ നിർവ്വഹിച്ചു.ബാങ്കിന്റെ സ്വരാജ് ഹാളിൽ വച്ച്  നടന്ന ചടങ്ങുകൾക്ക് ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അധ്യക്ഷത വഹിച്ചു.ഭരണ സമിതി അംഗം എം.ജി. നെൽസൻ സ്വാഗതവും എം വി ഷാലീധരൻ നന്ദിയും പറഞ്ഞു. സർക്കിൾ സഹകരണ യൂണിയൻ അംഗം കെ ബി അറുമുഖൻ , വർഡ് മെമ്പർ ഗിരിജ അജിത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച്  സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗങ്ങളായ  കെ.എസ് ജനാർദ്ദനൻ , എ.എൻ സൈനൻ , പി.കെ ഉണ്ണി, പി.എൻ വിജയൻ , സുമ ശ്രീനിവാസൻ, സഹകാരികൾ,ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *