ബാങ്ക് അംഗങ്ങളിൽ ഗുരുതര രോഗ ബാധിതരായ 39 പേർക്ക് സംസ്ഥാന സഹകരണ വകുപ്പിൻ്റെ അംഗ സമാശ്വാസ പദ്ധതിയിൽ നിന്നും അനുവദിച്ചു കിട്ടിയിട്ടുള്ള 8,85,000/- രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം പറവൂർ അസി. രജിസ്ട്രാർ ശ്രീ എസ്. സുമേഷ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.എ.റഷീദ് അദ്ധ്യക്ഷനായിരുന്നു. ബാങ്ക് ഭരണ സമിതി അംഗം എം.വി ജോസ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ എസ്. ജയ്സി നന്ദിയും പറഞ്ഞു. ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
